Sunday, September 14, 2014

   

   മോദിയുടെ കീഴിലെ ഇന്ത്യ തിളങ്ങുമോ?


  വി.ആര്‍.രാജ മോഹന്‍

  നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വിശ്വാസങ്ങളുമായി പൊരുത്തപ്പെടാന്‍ ഒരു തരത്തിലും സാധിക്കാത്ത ഒരുവന്‍ എഴുതുന്ന ലേഖനം മുന്‍വിധികള്‍ കൊണ്ട് മാത്രം കുത്തി നിറച്ചതായിരിക്കരുതെന്ന് അങ്ങേയറ്റം നിര്‍ബന്ധമുണ്ട്.അതേ സമയം അത് ഏതെങ്കിലും വിധത്തില്‍ മോദി വിരുദ്ധമായി മാറിയാല്‍  ഉത്തരവാദി ഒരിക്കലും ലേഖകന്‍ ആയിരിക്കില്ല,മറിച്ച് നൂറു ശതമാനവും നരേന്ദ്ര മോദി തന്നെയായിരിക്കും.
      അധികാരത്തിലേറി 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കും മുമ്പേ  17 വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിമാര്‍ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ കൈവരിക്കേണ്ട 17 നിര്‍ദേശങ്ങളാണു പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. 2014 ജൂലൈ 31നകം എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദശേിച്ചിട്ടുണ്ട്.ശരാശരി ഭാരതീയനെ സംബന്ധിച്ചിടത്തോളം സന്തോഷം നല്‍കുന്ന പ്രഖ്യാപനം.അധികാരമേറ്റ ഉടനെ തന്നെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ നിശ്ചയിക്കുന്ന കാര്യത്തില്‍ മോദി സ്വീകരിച്ച നടപടി അങ്ങേയറ്റം ധീരമാണെന്ന് സമ്മതിച്ചേ മതിയാകൂ.പേഴ്സണല്‍ സ്റ്റാഫിന്‍െറ കാര്യത്തില്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചാല്‍ സംഭവിക്കാനിരിക്കുന്നതെന്താണെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുഭവ പാഠം ഒരുപക്ഷേ അദ്ദേഹം കേട്ടറിഞ്ഞിരുന്നിരിക്കാനിടയുണ്ട്.തീര്‍ത്തും പ്രതീക്ഷ ഉണര്‍ത്തുന്ന തീരുമാനം  തന്നെയായിരുന്നു അതും.
  രാജ്യത്തെവിടെയും 24 മണിക്കൂറിനകം എത്തിച്ചരോനുള്ള സൗകര്യം ഒരുക്കുകയാണ് പ്രധാനം. ഗതാഗത സൗകര്യങ്ങളുടെ വികസനത്തിനാണ് നിര്‍ദേശങ്ങളില്‍ പ്രഥമ സ്ഥാനം. ഇതിന് നഗരങ്ങളില്‍ മെ¤്രടാ റെയില്‍, റെയില്‍ പാതകളുടെ നിലവാരമുയര്‍ത്തുക,അതിവേഗ ഹൈവേകള്‍, രണ്ട് തുറമുഖങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണണമെന്നും  നിര്‍ദ്ദശേമുണ്ട്. കിഴക്കന്‍ തീരത്തേയും പടിഞ്ഞാറന്‍ തീരത്തേയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് പാതകള്‍ നിര്‍മിക്കണം.  ലോക്കല്‍ കോള്‍ നിരക്കില്‍ രാജ്യത്ത് എവിടെനിന്നും എസ്.ടി.ഡി കോളുകള്‍ക്ക് സംവിധാനം, കരാര്‍ ജോലികള്‍ അവസാനിപ്പിക്കുക എന്നിവയാണ് ഇതില്‍ പ്രധാനം.കള്ളപ്പണം തടയുന്നതിനായി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക എന്ന നിര്‍ദേശവും കാബിനറ്റ് സെക്രട്ടറിയേറ്റ് മന്ത്രാലയങ്ങള്‍ക്ക് അയച്ച നിര്‍ദ്ദശത്തേിലുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കാരാര്‍ ജോലികള്‍ അവസാനിപ്പിക്കാന്‍ തൊഴില്‍ നിയമത്തില്‍ ആവശ്യമായ മാറ്റങ്ങളും പ്രധാനമന്ത്രി നിര്‍ദേശിക്കുന്നു.മന്ത്രാലയങ്ങളുടെ അടുത്ത അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്പില്‍ അവതരിപ്പിക്കാന്‍ സെക്രട്ടറിമാരോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദശേിച്ചിട്ടുണ്ട്.ഇങ്ങനെ പോകുന്നു വികസന നായകനായ പ്രധാന മോഡിയുടെ നരേന്ദ്ര മോദിയുടെ ലക്ഷ്യങ്ങളുടെ പട്ടിക.
  ബ്രിക്സ്  ഉച്ചകോടിയില്‍ മോദി തിളങ്ങി എന്നത് നേര് തന്നെയാണ്.ഇന്ദ്രപ്രസ്ഥത്തിലെ മാധ്യമപ്പടയെ കൂടെ കൊണ്ട് പോകാതെ മോദി ബ്രസീലിലേക്ക് പോകാന്‍ ധൈര്യം കാണിച്ചതിനെ അഭിനന്ദിക്കാതെ വയ്യ.കഴിഞ്ഞ പത്ത് വര്‍ഷം വിവിധ ഉച്ചകോടികളിലടക്കം ഡോ.മന്‍മോഹന്‍ സിങ്ങ് നടത്തിയ എണ്ണമറ്റ വിദേശ യാത്രകളില്‍ ഒന്നില്‍ പോലും മാധ്യമ സംഘത്തെ ഒഴിവാക്കിയതായി അറിവില്ല.ഒരു പക്ഷേ ഇനിയങ്ങോട്ടുള്ള നാളുകളില്‍ മോദി ഇങ്ങനെ തന്നെയേ ചെയ്യൂ എന്ന് കരുതുകയും അരുത്.ഒരു പക്ഷേ നാളിത് വരെ ഇന്ത്യ ഭരിച്ച മറ്റൊരു പ്രധാന മന്ത്രിയും പുലര്‍ത്തിയിട്ടില്ലാത്ത വിധം മാധ്യമങ്ങളെ കൈയ്യിലെടുക്കാന്‍ മോദി തയ്യാറായെന്ന് വരും.അതൊരു പക്ഷേ ദല്‍ഹിയിലെ സാധാരണ മാധ്യമ പ്രവര്‍ത്തകരെ സുഖിപ്പിക്കാനുള്ള ഞുണുക്ക് വിദ്യയായിരിക്കില്ല.തെരെഞ്ഞെടുപ്പിന് മുമ്പ് തന്നെ ദേശീയ മാധ്യമങ്ങഴെ എല്ലാം തന്നെ വരുതിയിലാക്കാന്‍ കഴിഞ്ഞ ബി.ജെ.പിക്കും മോദിക്കും തുടര്‍ന്ന് അങ്ങോട്ടും ആ ബന്ധം നിലനിര്‍ത്തണമെന്ന ആഗ്രഹം തന്നെയായിരിക്കും ഉണ്ടാകുക.അതിനാവശ്യമായ ചെല്ലും ചെലവും വഹിക്കാന്‍ തയ്യാറായി കോര്‍പ്പറേറ്റുകള്‍ ക്യൂ നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട.
   കുറച്ച് നാളുകള്‍ക്ക് മുമ്പ് പ്രശസ്ത സാഹിത്യ കാരനായ സക്കറിയ ഒരു ലേഖനത്തില്‍ മോദിയെ കുറിച്ച് പരാമര്‍ശിക്കവെ ഇങ്ങനെ പറയുകയുണ്ടായി.മോദി അധികാരത്തില്‍ വരുന്നതിനൊക്കൊ വളരെ മുമ്പ് അങ്ങനെ തന്നെ സംഭവിക്കുമെന്ന് ഉറപ്പിക്കുന്ന വാചകങ്ങളാണ് അദ്ദേഹം പ്രയോഗിച്ചത് എന്നോര്‍ക്കുക.അതിങ്ങനെയായിരുന്നു-‘മോദിയുടെ ഭരണത്തില്‍  ഭാവി ഇന്ത്യന്‍ മുതലാളിത്തത്തിന് മറ്റൊന്നുകൂടി ചെയ്യം. മോദിയെ അവര്‍ ഒരു ബ്രാന്‍ഡ് നെയിം - സര്‍ഫ്, കാമസൂത്ര, മാരുതി, മില്‍മ ഒക്കെപ്പോലെ- ആക്കിമാറ്റിയിട്ടുണ്ട്. ഇനി അയാളെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഒരു കമ്പനിയാക്കി രജിസ്റ്റര്‍ ചെയ്ത് ഓഹരി വില്പന നടത്തുന്നതിലെന്താണ് തെറ്റ്? ഇന്ത്യന്‍ മുതലാളികള്‍ ഓഹരിവിപണിയിലൂടെ എത്രയോ കോടി ഇന്ത്യക്കാരെ വഞ്ചിച്ചുകഴിഞ്ഞു. ഒരു വഞ്ചനകൂടി ചരിത്രംപോലും ക്ഷമിക്കും’.
   നേരത്തെ സുനാമി പുനരധിവാസമുള്‍പ്പെടെയുള്ള മാതാ അമൃതാനന്ദമയി  മഠത്തിന്‍െറ സാമൂഹിക-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി സര്‍ക്കാരിന്‍െറ ഭരണസംവിധാനം മഠത്തിനെ ഏല്പിക്കുന്നതില്‍ തെറ്റില്ളെന്ന് ആക്ഷേപഹാസ്യത്തോടെ ലേഖനമെഴുതിയായളാണ് സക്കറിയ എന്നോര്‍ക്കണം.  ഏതായാലും സക്കറിയ പറഞ്ഞത് പോലെ തന്നെ സംഭവിക്കാനിടയായത് ബി.ജെ.പിയുടെ ജനകീയ അടിത്തറ കൊണ്ടൊന്നുമല്ളെന്ന കാര്യം തീര്‍ച്ചയാണ്.ഉത്തര ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗര്‍ ഗ്രാമത്തിലെ പലചരക്കു വ്യാപാരി കുടുംബത്തില്‍ 1950 സെപ്റ്റംബര്‍ 17ന് ജനിച്ച നരേന്ദ്രമോദി ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയാകുന്നത് കേവലം യാദൃശ്ചികമല്ല . ദാമോദര്‍ ദാസ് മൂല്‍ചന്ദ് മോദി- ഹീരാബെന്‍ ദമ്പതികളുടെ ആറുമക്കളില്‍ മൂന്നാമനായി ആയിരുന്നു നരേന്ദ്രന്‍െറ  ജനനം. ഒരുവ്യാഴ വട്ടക്കാലം ഗുജറാത്തിന്‍െറ മുഖ്യമന്ത്രി കസേരയിലിരുന്നു എന്ന ഭരണപരിചയത്തിനപ്പുറം പാര്‍ലമെന്‍്റില്‍ കേവലം കാഴ്ചക്കാരനായി പോലും പോയിട്ടില്ലാത്തയാളാണ് നരേന്ദ്ര ദാമോദര്‍ ദാസ് മോഡി.
 രാജ്യത്ത് മൊത്തത്തില്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ടിന്‍െറ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ജനഹിതം അവര്‍ക്ക് അനുകൂലമായിരുന്നില്ളെന്ന് വാദിക്കുന്നതില്‍ തെറ്റില്ല.അതേ സമയം മോഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായി  യു.പി.എ അവതരിപ്പിച്ച രാഹുല്‍ ഗാന്ധി ബഹുദൂരം പിന്നിലായിരുന്നുവെന്ന് മിക്കവാറും എല്ലാ അഭിപ്രായ സര്‍വേകളും കൃത്യമായി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ഈ അമൂല്‍ ബേബി വാസ്തവം പറഞ്ഞാല്‍ മോദിക്കൊരു എതിരാളിയേ ആയിരുന്നില്ല എന്നതാണ് വാസ്തവം.
മോദി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാനുള്ള പ്രധാന കാരണം നേരത്തെ സക്കറിയ ചൂണ്ടിക്കാണിച്ച കൃത്യമായ മാര്‍ക്കറ്റിങ്ങ്-ബ്രാന്‍്റിങ്ങ് തന്ത്രങ്ങള്‍ തന്നെയായിരുന്നുവെന്ന കാര്യം ഒരുപക്ഷെ പൊതു സമൂഹത്തിന് അത്ര കണ്ട് നിശ്ചയമുണ്ടാവില്ല.തീര്‍ച്ചയായും  മാനേജ്മെന്‍്റ് -പരസ്യ- മാര്‍ക്കറ്റിങ്ങ്-പബ്ളിക് റിലേഷന്‍സ് മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാക്കാന്‍ കഴിയുന്ന ഒട്ടേറെ തന്ത്രങ്ങള്‍ മോഡി പ്രധാന മന്ത്രി കസേരയില്‍ എത്തിയ വഴികളില്‍ നിന്ന്  പഠിച്ചെടുക്കാം.വാജ് പേയി സര്‍ക്കാരിന്‍െറ ‘തിളങ്ങുന്ന ഇന്ത്യ’ കാമ്പയിന്‍ ബൂമാറാങ്ങായി പരിണമിച്ചത്  പോലെയായിരുന്നില്ല മോദിയുടെ പ്രചാരണം.കോണ്‍ഗ്രസിന്‍െറ ചായക്കടക്കാരന്‍ പരിഹാസം വരെ തനിക്ക് അനുകൂലമാക്കി മാറ്റാന്‍  മോദിക്കായി.ചായക്കടകളെ കേന്ദ്രീകരിച്ച് വിവരസാങ്കേതികതയുമായി ബന്ധപ്പെടുത്തിയുള്ള ഓപ്പണ്‍ ഹൗസുകളടക്കം മോദി നടത്തിയതിന് പിന്നില്‍ കൃത്യമായ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ അറിയാമായിരുന്ന ഒരു മസ്തിഷ്ക്കമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി.അത് മറ്റാരുമായിരുന്നില്ല രാജ്യത്തെ ഏറ്റവും പ്രമുഖനായ പരസ്യ കമ്പനി തലവന്‍ പിയൂഷ് പാണ്ഡെ.ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും 600 ലേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പിയൂഷാണ് മോദിയുടെ പ്രചാരണത്തിന്‍െറ മുഖ്യ ചുമതല വഹിച്ചത്.  പരസ്യ കമ്പനിയുടെ അമരക്കാരന്‍.രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പരസ്യ കമ്പനിയായ ഒ ആന്‍്റ് എമ്മി(ഒഗ്ളിവി ആന്‍്റ്  മാത്തര്‍) ന്‍െറ ആദ്യത്തെ ക്രിയേറ്റീവ് ഹെഡ് കൂടിയായ പിയൂഷ് 1982 ല്‍ കമ്പനിയില്‍ അക്കൗണ്ട്  എക്സിക്യൂട്ടീവായി ചേരുന്നതിന് മുമ്പ് ചെയ്തിരുന്ന ജോലിയാകട്ടെ ടീ ടേസ്റ്ററുടേതായിരുന്നു എന്നത് മറ്റൊരു തമാശ. കാലഗണന പ്രകാരം പിയൂഷ് ചായ രുചിക്കാരന്‍െറ പണി തുടങ്ങും മുമ്പേ തന്നെ മോദി ചായക്കച്ചവടത്തില്‍ നിന്നും മാറിയിരുന്നു എന്ന് തന്നെ കരുതേണ്ടി വരും.അതെന്തു മായി കൊള്ളട്ടെ  ഒരു അഭിമുഖത്തില്‍ മോദി നല്ളൊരു ഉല്പന്നമാണെന്നും നല്ല ഉല്പന്നത്തിന് മാത്രമേ മാര്‍ക്കറ്റ് കണ്ടത്തൊന്‍ കഴിയൂനടത്തിയിരുന്ന കാലത്തൊന്നുമായിരിക്കില്ല അതെന്ന് ആശ്വസിക്കാം.ഗുജറാത്തില്‍ താനുണ്ടാക്കിയ മാറ്റങ്ങള്‍ ഇന്ത്യക്കും സാധ്യമാണെന്ന് മോദിയുടെ  അവകാശപ്പെട്ട് പോന്നത്.ജനങ്ങളെ ആകര്‍ഷിക്കാന്‍ അത് കൊണ്ട് കഴിയുമെന്ന് അദ്ദേഹത്തിനറിയാം.  മോദിയുടെ നിലവിലുള്ള പ്രതിഛായയെ സമര്‍ത്ഥമായി മാര്‍ക്കറ്റ് ചെയ്യാന്‍ സാധിച്ചതിനാല്‍ തന്നെയാണ് പിയൂഷ് പാണ്ഡെക്ക് നിശ്ചയമായും തന്‍്റെ  തന്ത്രങ്ങള്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞതും.
 എന്‍.ഡി.എ അധികാരത്തിലത്തെുകയാണെങ്കില്‍ രാജ്യത്തുള്ള അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാരെ മുഴുവന്‍ നാടുകടത്തുമെന്ന്  മുമ്പ് മുന്നറിയിപ്പ് നല്‍കിയ മോദി മെയ് പതിനാറിനു ശേഷം രാജ്യം വിടാന്‍ ബാഗുകള്‍ തയ്യറാക്കിയിരിക്കാന്‍ അന്ത്യശാസനം വരെ നല്‍കിയിരുന്നു. പശ്ചിമബംഗാളില്‍ ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന സെറാംപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് ഈ വീമ്പടിച്ചത്. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടാണ് രാഷ്ട്രീയക്കാര്‍ ഇവര്‍ക്ക് ചുവന്ന പരവതാനി വിരിച്ച് സ്വീകരണം ഒരുക്കുന്നതെന്ന് തൃണമുല്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനായി മോദി എടുത്ത് പറയുകയുണ്ടായി. എന്നാല്‍ മെയ് 16 കഴിഞ്ഞിട്ടും മോദി വിഷയം ഏറ്റെടുത്തതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുന്ന ദീര്‍ഘദൃഷ്ടിയില്ലാത്ത ഇത്തരം അജണ്ടകള്‍ മോദി എടുത്ത് പ്രയോഗിക്കാനുള്ള സാധ്യത വളരെ കുറവാണ്.
2014-ലെ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദശേ പത്രിക സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് താന്‍  വിവാഹിതനാണെന്നും, യശോദാ ബെന്‍ എന്നാണ് ഭാര്യയുടെ പേരെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചത്.1968-ല്‍ പതിനേഴാം വയസ്സില്‍  ആ കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം വിവാഹിതനാകുക മാത്രമാണ് മോദി ചെയ്തത്.ചുരുങ്ങിയ  മാസങ്ങള്‍ക്കുള്ളില്‍  തന്നെ ഭാര്യയായ യശോദയെ പഠനം പൂര്‍ത്തിയാക്കാന്‍ സ്വന്തം വീട്ടിലേക്ക് നിര്‍ബന്ധിച്ച് അയച്ച ശേഷമാണത്രെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കായി മോദി വീടുവിട്ടത്. യശോദാ ബെന്‍ പ്രധാന മന്ത്രിയുടെ വ്യക്തി ജീവിതത്തിലേക്ക് തിരികെ പ്രവേശിക്കുന്നത് സംബന്ധിച്ച് ചില റിപ്പോര്‍ട്ടുകള്‍ ഇടക്ക് പുറത്ത് വന്നിരുന്നു.ഏതായാലും അക്കാര്യത്തിലും മോദി പഴയ നിലപാട് തുടരാന്‍ തന്നെയായിരിക്കും തയ്യാറാകുക.വെറുതെ അനാവശ്യ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിലപ്പുറം അത് കൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാകില്ളെന്ന് മറ്റാരേക്കാളുമപ്പുറം ബോധ്യം മോദിക്ക് ഉണ്ടെന്ന് തന്നെ കരുതണം.ഒരിക്കലും മോദിയെ ഈ വിഷയത്തില്‍ സ്ത്രീ വിരുദ്ധനായി ആരും തന്നെ കുറ്റപ്പെടുത്താന്‍ തയ്യാറുമല്ല.അതിനാല്‍ അതൊരു അടഞ്ഞ അധ്യായമായി മാറിക്കഴിഞ്ഞിരിക്കുകയുമാണ്.
 അതേ സമയം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യകോന്വേഷണസംഘത്തിനു മുമ്പാകെ ഹാജരായ നരേന്ദ്രമോദി ക്രിമിനല്‍  കേസില്‍ ചോദ്യം ചെയ്യലിന് വിധേയമാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഈ കേസില്‍ കുറ്റവിമുക്തനാകാത്തിടത്തോളം മോദിയുടെ മേല്‍ പതിച്ചിട്ടുള്ള ആരോപണങ്ങളുടെ കറ മായാതെ കിടക്കുകയാണ്. രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന നരേന്ദ്രമോദി ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ദേശീയവും, അന്തര്‍ദ്ദേശീയവുമായി ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
  പ്രധാനമന്ത്രിയായി ഒരു മാസം പൂര്‍ത്തിയാക്കിയ മോദി തന്‍്റെ ബ്ളോഗിലൂടെ  ഒരു മാസത്തെ ഭരണം വിലയിരുത്തി. എന്‍.ഡി.എ സര്‍ക്കാരിന്‍്റെ മധുവിധു നാളില്‍ ആഡംബരങ്ങള്‍ ഉണ്ടാകില്ലന്നെും ഏത് തീരുമാനം കൈകൊണ്ടാലും അത് രാജ്യതാല്പര്യം മുന്‍ നിര്‍ത്തിയാകുമെന്നും അധികാരമേറ്റയുടനെ ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍  അറിയിച്ച മോദി വരും ദിനങ്ങളില്‍ രാജ്യത്തെ ഉയര്‍ച്ചയിലേക്ക് നയിക്കുമെന്നും പറഞ്ഞിരുന്നു.കയ്പേറിയ അനുഭവങ്ങള്‍ പ്രതീക്ഷിക്കാമെന്ന സൂചനയാണ് അന്ന് മോദി നല്‍കിയിരുന്നതും.റെയില്‍ -പൊതു ബജറ്റുകളില്‍ ജനത്തിന്‍െറ കൈയ്യടി വാങ്ങാനായുള്ള ചെപ്പടി വിദ്യകളൊന്നും തന്നെ കാണിക്കാന്‍ മോദി തയ്യാറാകാതിരുന്നതിനെ സൃഷ്ടിപരമായി മാത്രം കാണുന്നതാകും കൂടുതല്‍ നന്നായിരിക്കുക.എന്നാല്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുവാന്‍  അമിത് ഷാ ബി.ജെ.പിയുടെ പുതിയ അധ്യക്ഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അമിത് ഷായെ പാര്‍ട്ടി പ്രസിഡന്‍്റായി ബി.ജെ.പി പാര്‍ലമെന്‍്ററി ബോര്‍ഡ് യോഗം തിരഞ്ഞെടുത്തു. മോദിയും രാജ്നാഥ് സിങ്ങും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ സര്‍ക്കാരിന്‍്റെയും പാര്‍ട്ടിയുടെയും ചുക്കാന്‍ ഗുജറാത്തുകാരുടെ കൈയിലായി.
മികച്ച ഭൂരിപക്ഷവുമായി സര്‍ക്കാരിലും പാര്‍ട്ടിയിലും സ്വാധീനം ഉറപ്പിച്ച മോദി തന്‍െറ എക്കാലത്തേയും വിശ്വസ്തനും വലംകൈയുമായ അമിത് ഷായെ ബി.ജെ.പിയുടെ അമരത്ത് വാഴിക്കുന്നതിലൂടെ ആ മേധാവിത്വം പൂര്‍ണമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം സമ്മാനിച്ചതില്‍ നിര്‍ണായകമായത് യു.പിയില്‍ അമിത് ഷാ പ്രയോഗിച്ച തന്ത്രങ്ങളായിരുന്നു. 80 സീറ്റുകളുള്ള യു.പിയില്‍ 71 സീറ്റുകളാണ്  അമിതിന്‍െറ കരുനീക്കങ്ങളിലൂടെ ബി.ജെ.പി നേടിയത്.അദ്ദഹത്തേിന്‍്റെ സംഘടനാപാടവം പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന മോദിയുടെ ഉറച്ച നിലപാടിന് ആര്‍.എസ്.എസ്സും പാര്‍ട്ടിയും വഴങ്ങുകയായിരുന്നു.സൊറാബുദീന്‍ ഷെയ്ഖ് കൊലപാതക കേസില്‍  അമിത് ഷായ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. വിദ്വേഷപ്രസംഗത്തിന്‍്റെ പേരില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ് ഷായ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.ഇക്കാര്യങ്ങളൊന്നും തന്നെ ബി.ജെ.പി അധ്യക്ഷപദവിയില്‍ എത്തുന്ന ന്യൂനപക്ഷക്കാരനായ അമിത് ഷാക്ക് (ജൈന മതക്കാരനാണ് അദ്ദേഹം)തടസ്സമായില്ല.
  ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്‍്റലിജന്‍്റസ്  സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി വെച്ച നടപടികള്‍ സംശയദൃഷ്ടിയോടെ മാത്രമേ നോക്കിക്കാണാനാകുകയുള്ളൂ.അതിന് പിന്നില്‍ മോദിയുടെ ഏകാതിപത്യ പ്രവണതകളില്ളേ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനത്തെിയ   റഷ്യന്‍ പ്രസിഡന്‍്റ് വ്ളാഡിമിര്‍ പുട്ടിനുമായി  മോദി കൂടിക്കാഴ്ച നടത്തി. റഷ്യയുടെ സഹകരണത്തോടെ തമിഴ്നാട്ടിലെ കൂടംകുളത്ത് നിര്‍മ്മിച്ച ആണവ നിലയം സന്ദര്‍ശിക്കാന്‍  ക്ഷണിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകള്‍ സംബന്ധിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിലത് മാറി കിട്ടിയിരുന്നിരിക്കണം.വനിതാ ആര്‍ക്കിടെക്റ്റിനെ നിരീക്ഷിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി പോലീസിനെ ഉപയോഗിച്ചത് ഏറെ വിവാദമായിരുന്നു.സന്തത സഹചാരിയായ അമിത് ഷാക്ക് വേണ്ടിയായിരുന്നു മോദി അന്ന് വേണ്ടാത്ത പണിക്ക് പോയതെന്ന് എല്ലാവരും അടക്കം പറഞ്ഞിരുന്നു.കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ വിഷയത്തില്‍ മോദിയെ പൂട്ടാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ റിട്ടയേഡ് ജഡ്ജിയെ ചുമതലപ്പെടുത്തമെന്ന് പറയവെ കേന്ദ്ര മന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞ കാര്യം ഓര്‍മ്മയില്‍ വരുന്നു.ഒരു മുഖ്യമന്ത്രിക്ക് സ്ത്രീയുടെ മേല്‍ ഇങ്ങനെയൊക്കൊ ചെയ്യാമെങ്കില്‍ അയാള്‍ നാളെ പ്രധാന മന്ത്രിയായാല്‍ രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടെ അവസ്ഥ എങ്ങിനെയായിരിക്കും?.ഒടുവില്‍ മോദി പ്രധാന മന്ത്രിയായി.ഷിന്‍ഡെ ഭയപ്പെട്ടത് പോലൊന്നും സംഭവിക്കാതിരിക്കട്ടെ.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ റിലയന്‍സ്,എസ്സാര്‍ ,അദാനി ഗ്രൂപ്പുകളെ വഴിവിട്ട് സഹായിക്കുക വഴി  പൊതു ഖജനാവിന്  25000 കോടി നഷ്ടം വരുത്തിയെന്ന കംപ്ട്രോളര്‍ ആന്‍്റ് ഓഡിറ്റര്‍ ജനറലിന്‍െറ റിപ്പോര്‍ട്ട് ചാനലുകളില്‍ സ്ക്രോള്‍ ചെയ്യുമ്പോഴാണ് ഈ വരികള്‍ കുറിക്കുന്നത്.ആയതിനാല്‍ തുടക്കത്തില്‍ ചോദിച്ച മുന്‍കൂര്‍ ജാമ്യത്തിന് പ്രസക്തി ഏറുന്നു.മുന്‍വിധികള്‍ എന്ന് പറഞ്ഞ് ഒരു പരിധിക്ക് അപ്പുറം മാറ്റിവെക്കാന്‍ കഴിയുന്നതല്ല ന്യായ പ്രകാരം ഉണ്ടാകുന്ന പല സംശയങ്ങളും.അതിനാല്‍ കാത്തിരുന്ന് കാണുകയേ നിര്‍വാഹമുള്ളൂ.
  അവസാനിപ്പിക്കും മുമ്പേ സക്കറിയയുടെ ലേഖനത്തിലെ മറ്റൊരു ഭാഗം അതേ പടി ഉദ്ധരിക്കട്ടെ.
   ഈ  അതിക്രമങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍, കൃത്യമായി തിരിച്ചടിനല്‍കാന്‍ അവസാനം ഒരാളേ ഉണ്ടാവൂ: സാധുവായ ഇന്ത്യന്‍ പൗരന്‍. അവനെ വിലയ്ക്കെടുക്കാന്‍ ടാറ്റക്കും അംബാനിക്കും ഇനിയും കഴിഞ്ഞിട്ടില്ല. പാവമായ അവന്‍ പ്രവചനാതീതനാണ്. കാരണം, അവന് പത്രം വാങ്ങാനോ ടെലിവിഷന്‍ വാങ്ങാനോ പണമില്ല. അതുകൊണ്ട്, അവനും അവന്‍െറ മന$സാക്ഷിയും രക്ഷപ്പെടുന്നു. ഒപ്പം, അവന്‍െറ ദാരിദ്ര്യത്തിലൂടെ അവന്‍ ഇന്ത്യയെയും രക്ഷപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്നതാണ് ഈ രാഷ്ട്രത്തിന്‍െറ അതിശയനീയമായ വിരോധാഭാസം - ഒരു കറുത്ത ഫലിതം. മോഡിയെപ്പോലെയുള്ള ഒരു ബലൂണിനു മുന്നില്‍  മാധ്യമങ്ങളും ബുദ്ധിജീവികളും രാഷ്ട്രീയപാര്‍ട്ടികളും, കുറുക്കന്‍െറ മുന്നില്‍ മയങ്ങുന്ന പിടക്കോഴിയെപ്പോലെ പെരുമാറുമ്പോള്‍ കൈവീശി തിരിച്ചടിക്കുക ഇന്ത്യയുടെ ദരിദ്ര പൗര ജനതയായിരിക്കും.(തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വിദ്യാപോഷിണി ത്രൈമാസികയുടെ കഴിഞ്ഞ ലക്കത്തില്‍ വന്ന ലേഖനം)



Sunday, July 1, 2012

ഒരു പാസ്സിംഗ് ഒൗട്ട് പരേഡും പഴയൊരു സ്കൗട്ട് ഓര്‍മയും


പോലീസ് പരിശീലനത്തിന് നമ്മുടെ  കൊച്ചു കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അക്കാദമിയുണ്ട്.അക്കാദമികളുടെ നഗരമായ കേരളത്തിന്‍െറ സാംസ്കാരിക തലസ്ഥാനത്തെ ഈ സ്ഥാപനം എന്ത് കൊണ്ടും കേരളത്തിന് അഭിമാനമാക്കാവുന്ന ഒന്നാണ്.തൃശൂരിലെ രണ്ടാം വട്ടം പത്രപ്രവര്‍ത്തനത്തിന് വന്നപ്പോള്‍ പലതവണ അവിടം സന്ദര്‍ശിക്കാനവസരമുണ്ടായി.വര്‍ഷത്തിലെ 365 ദിവസവും വിവിധങ്ങളായ നിരവധി പരിശീലനങ്ങളാണ് ഈ അക്കാദമിയില്‍ നടന്ന് വരുന്നത്.കേരളത്തിലെ മാത്രമല്ല ലക്ഷ ദ്വീപ് ,പോണ്ടിച്ചേരി തുടങ്ങിയിടങ്ങളില്‍ നിന്നുമുള്ള കോണ്‍സ്റ്റബിള്‍മാര്‍ക്കും സബ് ഇന്‍സ്പെക്ടര്‍ക്കും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഒക്കെ കേരള പോലീസ് അക്കാദമിയില്‍ പരീശീലനം നല്‍കി വരുന്നുണ്ട്.ഇവരുടെ  പാസ്സിംഗ് ഒൗട്ട് പരേഡ് നിറപ്പകിട്ടാര്‍ന്നൊരു ചടങ്ങാണ്.കൊച്ചുവെളുപ്പാന്‍ കാലത്ത് ചൂട്ടും കത്തിച്ച് വേണമല്ളോ ഈ പരിപാടിക്ക് പോകാനെന്ന് കഴിഞ്ഞ ദിവസം ഒരു മാധ്യമ സുഹൃത്ത് തമാശയായി പറയുകയുണ്ടായി.കാര്യം ശരിയാണ്.അതി രാവിലെയാണ് പാസ്സിംഗ് ഒൗട്ട് പരേഡ് നടക്കാറുള്ളത്.മുഖ്യ മന്ത്രി, ആഭ്യന്തര മന്ത്രി,ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍ തുടങ്ങിയവരാണ് മിക്കവാറും മുഖ്യാതിഥികളായി എത്താറുള്ളത്.മാസങ്ങള്‍ നീണ്ട് നിന്ന പരിശീലനം പൂര്‍ത്തിയാക്കി അക്കാദമിയില്‍ നിന്നും പുറത്തിറങ്ങുന്നവരെ സംബന്ധിച്ചിടത്തോളം അന്ന് ജീവിതത്തിലെ അവിസ്മരണീയദിനങ്ങളിലൊന്നാണ്.തങ്ങളുടെ പ്രിയപ്പെട്ടവര്‍ രാഷ്ട്ര സേവനത്തിനായി തെരെഞ്ഞെടുക്കപ്പെടുന്നത് കാണാനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും വളരെ ദൂരെ നിന്ന് വരെ രാമവര്‍മപുരത്തെ പോലീസ് അക്കാദമിയിലത്തെും.തലേന്നേ വണ്ടി പിടിച്ച് എല്ലാവരും ചേര്‍ന്ന് ആഘോഷമായൊരു യാത്രയാണ്.മിക്കവാറും എല്ലാ രജിസ്ട്രേഷനിലുമുള്ള വാഹനങ്ങള്‍ അന്നേ ദിവസം അക്കാദമി പരിസരത്ത് കാണാം.
  കഴിഞ്ഞ ദിവസവും ഒരു പാസ്സിംഗ് ഒൗട്ട് ഉണ്ടായിരുന്നു.ചടങ്ങിന് മാധ്യമപ്രവര്‍ത്തകരെ അങ്ങേയറ്റം സന്തോഷത്തോടെയാണ് അക്കാദമി സ്വീകരിക്കുന്നത്.പ്രസ്  ക്ളബിലെ മെയില്‍ ലിസ്റ്റില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ക്ഷണക്കത്തുണ്ടാകും.റിപ്പോര്‍ട്ടര്‍മര്‍ക്കാകട്ടെ എത് ബാച്ചിന്‍െറ പരിശീലനമാണ് പൂര്‍ത്തിയായതെന്നും എന്തൊക്കൊ പരിശീലനമാണ് നല്‍കിയതെന്നുമൊക്കൊയുള്ള സമസ്ത വിവരങ്ങളും അടങ്ങിയ പ്രസ് നോട്ട് പ്രത്യേകമായി നല്‍കുകയും ചെയ്യാറുണ്ട്.ഇതിലടങ്ങിയ സേനാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത മിക്കവാറും ഒരു സൈഡ് സേ്റ്റാറിക്ക് വക നല്‍കാറുമുണ്ട്.നിലവില്‍ നടന്ന് വരുന്ന മറ്റ് പരിശീലനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാകട്ടെ ജേര്‍ണലിസ്റ്റുകള്‍ക്ക് ഫയലില്‍ സൂക്ഷിച്ച് പിന്നീട് പ്രയോജനപ്പെടുത്താനുമാകും.അവസാനം നടന്ന പരേഡില്‍ സല്യൂട്ട് സ്വീകരിച്ചത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂരായിരുന്നു.ടി.പി.ചന്ദ്രശേഖരന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമലോകം അങ്ങേയറ്റം ജാഗ്രതയോടെ നിലകൊള്ളുന്ന നാളുകളായതിനാല്‍ എല്ലാപത്രപ്രവര്‍ത്തകരിലും ഒരു റെഡ് അലര്‍ട്ടിന്‍െറ ഭാവമാണിപ്പോഴുള്ളത്.
എല്ലാ പാസ്സിംഗ് ഒൗട്ട് പരേഡിന്‍െറ അന്നും പത്രക്കാരെ കൃത്യമായി  അക്കാദമിയിലത്തെിക്കാനും തിരിച്ചുകൊണ്ടാക്കാനും വേണ്ടി പ്രത്യേകമായി വാഹന സൗകര്യമേര്‍പ്പെടുത്താറുണ്ട്.അക്കാമിയിലെ പോലീസ് ഉദ്യോഗസ്ഥനായ ഇടുക്കി ജില്ലക്കാരനായ  റസാഖിനെയാണ് അതിനുള്ള ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്..എന്നാല്‍ പലരും ഈ സൗകര്യത്തെ ആശ്രയിക്കാതെ  സ്വന്തം വാഹനത്തില്‍ നേരിട്ട് അക്കാദമിയില്‍ എത്തും.അതിനാല്‍ പ്രസ് ക്ളബില്‍ നിന്ന് വാഹനം പുറപ്പെടുമ്പോള്‍ പലപ്പോഴും ആളുകള്‍ കുറവായിരിക്കും.എന്നിരുന്നാലും അദ്ദേഹം കൃത്യമായി ഞങ്ങളെ കൊണ്ടു പോകാനൊത്താറുണ്ട്.അക്കാദമിയിലെ  പാസ്സിംഗ് ഒൗട്ടിനെ കുറിച്ച് പറയാനാണെങ്കില്‍ അങ്ങനെ ഒരു പാടുണ്ട്.
പോലീസിലേക്ക് കടന്ന് വരുന്നവര്‍ പാസ്സിംഗ് ഒൗട്ട് ദിനത്തിലെടുക്കുന്ന പ്രതിഞ്ജ കേവലം കേള്‍ക്കാനിമ്പമുള്ള  മനോഹരവാചകങ്ങള്‍ങ്ങള്‍ മാത്രമല്ല.ഒരു ജനാധിപത്യ രാജ്യത്തിന്‍െറ ആരോഗ്യകരമായ നില നില്‍പ്പിനാവശ്യമായ ഘടകങ്ങളിലൊന്നായ മാറുന്നതിലൂടെ അവരില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത് അതിമഹത്തായ ദൗത്യമാണ്
ക്രമസമാധാനം കാത്ത് സൂക്ഷിക്കുക വഴി പോലീസ് സമൂഹത്തിനാകമാനം സുരക്ഷതിത്വ ബോധമാണ് പ്രദാനം ചെയ്യുന്നത്.പോലിസിന്‍െറ വിശ്വാസ്യതയാണ് പരമപ്രധാനമെന്ന സന്ദേശമാണ് ഇക്കുറി സല്യൂട്ട് സ്വീകരിച്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കാനുണ്ടായിരുന്നത്.അക്കാദമിയിലെ പരിശീലന പരിപാടികള്‍ എല്ലാം തന്നെ ആധുനികവും ശാസ്ത്രീയവുമായ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ളതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.തിരുവനന്തപുരം തൈക്കാട്ടെ പോലീസ് ട്രയിനിങ്ങില്‍ വര്‍ഷങ്ങളായി നടന്ന് വരുന്ന കാലഹരണപ്പെട്ട അശാസ്ത്രീയത നിറഞ്ഞ പരിശീലനത്തെ പരാമര്‍ശിച്ച് ഞാന്‍ അഞ്ച് ദിവസം നീണ്ട് നിന്ന ഒരു പരമ്പര തയ്യാറാക്കിയിരുന്നു.തൃശൂരിലെ പോലീസ് അക്കാദമി എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുന്നതോടെ ഒരു പരിധി വരെ പ്രശ്ന പരിഹാരമാകുമെന്ന് അതില്‍ എടുത്ത് പറഞ്ഞിരുന്നു.സുശക്തമായൊരു പോലീസ് സേനയെ വാര്‍ത്തെടുക്കാന്‍ വേണ്ടുന്ന നിര്‍ദേശങ്ങളടങ്ങിയ ‘മാധ്യമ’ത്തില്‍ പ്രസിദ്ധീകരിച്ച ആ പരമ്പരയുടെ  കോപ്പി എന്നോട് അന്നത്തെ സംസ്ഥാന പോലീസ് മേധാവിയായിരുന്ന ശ്രീ.രാധാകൃഷ്ണന്‍ നേരിട്ട് ആവശ്യപ്പെടുകയുണ്ടായി.വഴുതക്കാട്ടെ പോലീസ് ആസ്ഥാനത്ത് ചെന്ന് ഞാന്‍ അത് കൈമാറുകയും പെയ്തു.അതിന്മേല്‍ എന്തെങ്കിലും തുടര്‍ നടപടിയുണ്ടായോ ഇല്ലയോയെന്നെനിക്കറിയില്ല.എന്ത് തന്നെയായാലും രാമവര്‍മപുരത്തെ  കേരള പോലീസ് അക്കാദമിയില്‍ മികച്ച പരീശീലനം തുടരുമ്പോള്‍ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നുന്നു.അതിന്‍െറ പേരില്‍ ഞാനൊരു പൊടി അഹങ്കരിച്ചാല്‍ തന്നെ ആരും അങ്ങനെയങ്ങ് കുറ്റം പറയില്ളെന്നൊരു തോന്നലുണ്ട് താനും.
 ട്രയിനിങ്ങ് വിജയകരമായി പൂര്‍ത്തിയാക്കിയ കൊച്ചുമകനെ ആശിര്‍വദിക്കുന്ന മുത്തശ്ശിയുടെ ചിത്രമാണ് ഞങ്ങളുടെ ഫോട്ടോഗ്രാഫര്‍ ബിജു കാമറയില്‍ പകര്‍ത്തിയത്.മാര്‍ച്ച് പാസ്റ്റ് നടക്കവെ യൂണിഫോമിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരെ തെരഞ്ഞ്  കണ്ട് പിടിക്കാന്‍ ശ്രമിച്ച് വിജയിക്കുമ്പോള്‍ പലരുമനുഭവിക്കുന്ന സന്തോഷം കണ്ടപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ഒരു സംഭവം ഓര്‍മയില്‍ വന്നു.എന്‍െറ പ്രിയപ്പെട്ട മുത്തശ്ശനുമായി ബന്ധപ്പെട്ട ആ സംഭവം അനുസ്മരിക്കുന്നതിനാല്‍ ഞാന്‍ ഈ കുറിപ്പ് തീര്‍ച്ചയായും പോസ്റ്റ് ചെയ്യേണ്ടത് ‘അച്യുതം’ എന്ന എന്‍െറ ബ്ളോഗിലാണെന്ന് തിരിച്ചറിയുന്നു.ഞാനന്ന് പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂളില്‍ ഏഴാം ക്ളാസിലാണ് പഠിക്കുന്നത്.ഭാരത് സ്കൗട്ട്സ് ഞങ്ങളുടെ സ്കൂളില്‍ സജീവമായിരുന്നു.പെരുമ്പാവൂര്‍ നഗരത്തില്‍ സ്കൗട്ട് ക്യാമ്പിന്‍െറ ഭാഗമായി ഞങ്ങളുടെ ഒരു മാര്‍ച്ച് പാസ്റ്റ് നടക്കുകയാണ്.ലീഡറുടെ ലഫ്റ്റ്്്... റൈറ്റ്...  കമാന്‍റിന് ചുവടൊപ്പിച്ച് ഞാനടക്കമുള്ളവര്‍ ഏന്തി വലിഞ്ഞ് നടക്കുകയാണ്.പൊടുന്നനെ പിന്നിലൊരു കനത്ത ശബ്ദം.‘നിവര്‍ന്ന് നടക്കടാ...........’.ആരാണിങ്ങനെ പരസ്യമായി ശാസിച്ചതെന്നറിയാനായി പിന്തിരിഞ്ഞ് നോക്കിയപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി.കുട നിലത്ത് കുത്തിനിന്ന് ഖദര്‍ വസ്ത്രത്തില്‍ എന്‍െറമുത്തശ്ശനങ്ങനെ നിന്ന് പൊട്ടിച്ചിരിക്കുകയാണ്.ഭയത്തോടെ അതിലേറെ അത്ഭുതത്തോടെ മാര്‍ച്ച് പാസ്റ്റിലെ ഒരംഗമാണെന്നത് മറന്ന് ഞാനവിടെ തന്നെ നിന്നു.അത് കണ്ട് അദ്ദേഹംഎന്നോട് വേഗം മുന്നോട്ട് നടന്ന് കൊള്ളാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു.ക്യാമ്പില്‍ തിരിച്ചത്തെിയിട്ടും എനിക്ക് ഒരു തരം അമ്പരപ്പായിരുന്നു.ചുരുങ്ങിയത് അഞ്ഞൂറിലേറെ വരുന്ന യൂണിഫോം ധാരികളില്‍ നിന്ന് മുത്തശ്ശന്‍ എങ്ങനെ എന്നെ ഇത്ര കൃത്യമായി പെറുക്കിയെടുത്തു?.എതാണ്ട് മൂന്നരപ്പതിറ്റാണ്ട് കഴിഞ്ഞുവെങ്കിലും സുഭാഷ് മൈതാനത്തിന്‍െറ മുന്നിലെ റൗണ്ടിനടുത്തായി നടന്ന സംഭവം എനിക്കിന്നലെ കഴിഞ്ഞത് പോലെ തോന്നിക്കുന്നു.
 അക്കാദമി  ഗ്രൗണ്ടില്‍ നടക്കുന്ന പരേഡ്  കാണാനായി എത്തിയ  ബന്ധുക്കളുടെ ചെറുസംഘങ്ങളെ ഇത്തവണയും കാണാനായി.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട ഒരു ഡോക്യുമെന്‍റിയിലെ ഹൃദയ സ്പര്‍ശിയായൊരു രംഗം അപ്പോള്‍ മനസ്സിലറിയാതെ തെളിഞ്ഞു വന്നു.ഉത്തര കര്‍ണാടകയിലെ ബെല്‍ഗാമിലെ പട്ടാള ക്യാമ്പിന്‍െറ പശ്ചാത്തലത്തിലുള്ളതായിരുന്നു ആ ഡോക്യുമെന്‍റി.സൈന്യത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട ഏട്ടന്‍െറ തൊപ്പി അഭിമാന പൂര്‍വം കൈയ്യിലേന്തിയ പെണ്‍കുട്ടിയെ കാമറ അറിയാതെ പകര്‍ത്തിയെടുക്കുകയായിരുന്നു.പ്രശസ്ത കന്നട തിരക്കഥാകൃത്തും സംവിധായകനുമായ വസന്ത് മെകാഷി ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഒരുക്കിയതായിരുന്നു ആ ചിത്രം.

Thursday, March 8, 2012

സമര്‍പ്പണം


  അമ്പലമുറ്റത്തെ പുല്‍ത്തകിടിയില്‍ ഉയര്‍ത്തിയ സ്വര്‍ണനിറമുള്ള പതാകക്ക് കീഴില്‍ ഒരു സംഘം ചെറുപ്പക്കാര്‍ ചേര്‍ന്ന് നെഞ്ചില്‍ കൈകള്‍ ചേര്‍ത്ത് വെച്ച് എന്തോ മന്ത്രിക്കുന്നു. അവരുടെ വേഷവും കൌതുകം തോന്നിപ്പിക്കുന്നതയിരുന്നു.വേഗം വീട്ടിലെത്താനുള്ള തിനാല്‍ അധികനേരം അവിടെ നില്‍ക്കാനായില്ല.പിന്നീട് ഒന്ന് രണ്ടു തവണ കൂടി ഇക്കൂട്ടര്‍ നടത്തുന്ന കസര്‍ത്തുകള്‍ കണ്ടപ്പോള്‍ എന്തോ ഒരു പ്രത്യേകത തോന്നി.എഴാം ക്ലാസ്സില്‍ പഠിക്കുന്ന, കൃത്യമായി പറഞ്ഞാല്‍ പന്ത്രണ്ട് വയസ്സുള്ള എതൊരു ആണ്‍കുട്ടിയെയും ആകര്‍ഷിക്കാന്‍  ഇടയുള്ള ഒന്നായിരുന്നു ആ രംഗങ്ങള്‍ .   വര്‍ഷങ്ങള്‍  പഴക്കമുള്ള ഇത്തരം ഒരു സംഭവം ഓര്‍മയില്‍ വീണ്ടും തെളിയുവാന്‍ അടുത്ത ദിവസങ്ങളിലുണ്ടായ ചില അപ്രിയ സംഭവങ്ങള്‍ കാരണമായെന്ന്  കൂട്ടിക്കൊള്ളൂ.